Friday, March 2, 2012

അവസാനത്തെ നദിയാവുക!!!

എന്റെ അവസാനത്തെ നദിയാവുക,
നിന്റെ മറുകര നീന്തി ഞാന്‍ പുനര്‍ജനിക്കും.
എന്റെ കറുപ്പ് മുഴുവന്‍ നിന്നിലലിയിച്ച ശേഷം,
എന്റെ പുഴുക്കുത്തുകള്‍ നിന്നില്‍ കഴുകിയെടുത്ത ശേഷം...!!

എന്റെ അവസാനത്തെ ഓര്‍മയാവുക ,
നിന്നെയോര്‍ത്തു ഞാന്‍ കാലത്തിനപ്പുറത്തേക്ക് നടക്കും,

അതിനുമുന്‍പ് ,
നമുക്കൊരുമിച്ച്,
ചേരാത്ത വേഷങ്ങള്‍ കെട്ടിയാടണം,
എന്റെ വേഷങ്ങള്‍-ഇടക്കെങ്കിലും- നീ ഏറ്റെടുക്കണം.
ഒടുവില്‍, നമുക്കീ മുഖംമൂടികള്‍ അഴിച്ചു മാറ്റണം.

എന്റെ അവസാനത്തെ പുരുഷനാവുക,
നിന്റെ അമ്ലത്തില്‍ എനിക്കുരുകി തീരണം,
എന്റെ കാമത്തിന്റെ അവസാനയിലയും നിന്നില്‍ കൊഴിച്ചിട്ട ശേഷം,
എന്റെ പ്രണയത്തിന്റെ അവസാന മഴയും നിന്നില്‍ പെയ്തൊഴിഞ്ഞ ശേഷം.

എന്റെ അവസാനത്തെ യാത്രയാവുക..

വഴിയില്‍, എനിക്കെല്ലാ മലകളും താണ്ടണം,
തളരുമ്പോള്‍ നീയെന്റെ പാഥേയമാവണം,
ഉറങ്ങുമ്പോള്‍ നീയെന്റെ കാവലാളാകണം.

8 comments:

 1. എന്റെ കാമത്തിന്റെ അവസാനയിലയും ....
  എന്റെ പ്രണയത്തിന്റെ അവസാന മഴയും .... !

  ReplyDelete
 2. പൊരിച്ചു കളഞ്ഞൂലോ........

  ReplyDelete
 3. ശക്തമായ ഭാഷ..... നന്നായിരിക്കുന്നു ദീപ....

  ReplyDelete
 4. വഴിയില്‍, എനിക്കെല്ലാ മലകളും താണ്ടണം,
  തളരുമ്പോള്‍ നീയെന്റെ പാഥേയമാവണം,
  ഉറങ്ങുമ്പോള്‍ നീയെന്റെ കാവലാളാകണം.

  ReplyDelete
 5. oh...deepa...very good lines

  ReplyDelete