Tuesday, November 29, 2011

നദി

വേനലില്‍,
ഇരുകര നിറഞ്ഞൊഴുകിയ മഴക്കാലത്തെയോര്‍ക്കുന്ന,
മഴയില്‍,
കുട്ടികള്‍ കളിച്ചുതിമിര്‍ക്കുന്ന വേനല്‍ക്കാലത്തെയോര്‍ക്കുന്ന,
പാവമൊരുവള്‍.

കാമം

നിന്നില്‍ ഞാനും
എന്നില്‍ നീയും
ഒരേ വഴി തിരഞ്ഞ് ,
ഒരേ വേരു ചികഞ്ഞ് ,
മൗനം പാധേയമാക്കി ,
ഇരുവഴി പിരിയുന്ന
ഒരു തീര്‍ത്ഥാടനം.

പ്രണയം

കയ്യില്‍ കൈ ചേര്‍ക്കേ ,
നെഞ്ചില്‍ നെഞ്ച്അണക്കെ,
നീ എന്നോടും
ഞാന്‍ നിന്നോടും
പറഞ്ഞു കൊണ്ടിരിക്കുന്നു.
"നമുക്കിടയില്‍ ധ്രുവങ്ങളുടെ അകലം , തണുപ്പ്,
നമുക്ക് ശേഷം ഒരു പ്രളയവും വരാനില്ല.
ഇനിയും മഴക്കാലങ്ങള്‍
നഷ്ടമാവാതെ പിരിയാം"