ചിലരുണ്ട് ,
എവിടേയും വേരുകളാഴ്ത്താതെ-
ഒന്നിലും നോട്ടങ്ങളുറപ്പിക്കാതെ-
ചക്രവാളത്തിലേക്ക് പായുന്നവര്‍.
കടലാഴങ്ങളിലെ ഉപ്പ് -
നിണത്തിലും.
മരുഭൂമിയിലെ കള്ളിമുള്ളുകള്‍ -
നിനവിലും .
ധ്രുവങ്ങളിലെ തണുപ്പ് -
സ്വപ്നങ്ങളിലുമുണ്ടെന്ന് -
മേനി പറയുന്നവര്‍.
ഒരു ഭൂമിയിലും വേരില്ലാത്തവര്‍.
ഒരാകാശവും മഴ നല്കാത്തവര്.
അനാഥര്‍.
ചിലരുണ്ട്,
'o' വട്ട'ത്തില്‍ ഇഷ്ടങ്ങളുള്ളവര്.
'ഇവിടെ', 'ഇവിടെ മാത്രം' എന്നു പുലമ്പുന്നവര്‍.
'എന്റെ നിലാവ് ', 'എന്റെ മഴ' എന്നു സ്വാര്ത്ഥരാവുന്നവര് .
പിഴുതെടുക്കുമ്പോള്‍ -
വേരുകള്‍ കൂട്ടിപ്പിടിച്ച് -
നൊന്തു കരയുന്നവര്‍ .
നിണത്തിലും നിനവിലും -
ഒരേ മണ്ണിന്റെ ഗന്ധവും ,
ഒരേ ആകാശത്തിലെ മഴയും
സ്വന്തമായുള്ളവര്‍ .
സനാഥര്‍ .